കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് & ഡയമണ്ട്സ് ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് പ്രഖ്യാപിച്ച മെഗാ ബംബർ സമ്മാനമായ അഞ്ചു കിലോഗ്രാം സ്വർണം ജാക്വലിൻ കാരോലിന്.
വിജയിയെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. മംഗലാപുരം ഷോറൂമിൽനിന്നു പർച്ചേസ് ചെയ്ത 14748 കൂപ്പണ്‍ നന്പറാണ് ജാക്വലിൻ കാരോലിനെ മെഗാബംബർ സമ്മാനത്തിനർഹയാക്കിയത്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകളിൽനിന്നു ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സ്വർണാഭരണങ്ങൾ വാങ്ങിയ ഉപയോക്താക്കളിൽനിന്നാണ് നറുക്കെടുപ്പ് നടത്തിയത്.
മെഗാ ബംബർ സമ്മാനത്തിനു പുറമേ ഇന്ത്യയിലെയും വിദേശത്തെയും ഷോറൂമുകളിൽനിന്ന് ഓരോ ആഴ്ചയിലെയും ലക്കിഡ്രോയിലൂടെ ഗോൾഡ് ബാറുകൾ, ഗോൾഡ് പർച്ചേസിനും ഡയമണ്ട് പർച്ചേസിനുമൊപ്പം സ്ക്രാച്ച് ആൻഡ് വിന്നിലൂടെ ഉറപ്പായ ഗോൾഡ് കോയിനുകൾ തുടങ്ങി 111 കിലോഗ്രാമായിരുന്നു മൊത്തം സമ്മാനം.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കൊച്ചി എം.ജി. റോഡിലെ നവീകരിച്ച ഷോറൂമിൽ കൊച്ചി കോർപറേഷൻ മേയർ സൗമിനി ജയിൻ, കെ.വി. തോമസ് എം.പി, കോർപറേഷൻ കൗണ്‍സിലർ കൃഷ്ണകുമാർ, മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് എന്നിവർ സംയുക്തമായി നറുക്കെടുപ്പ് നടത്തിയാണ് മെഗാ ബംബർ വിജയിയെ കണ്ടെത്തിയത്.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബംബർ സമ്മാനം ജാക്വലിൻ കാരോലിന്
11:45 PM Nov 17, 2017 | Deepika.com