ന്യൂഡൽഹി: പ്രധാനമന്ത്രി ആവാസ് യോജന-അർബൻ (പിഎംഎവൈ-യു) പദ്ധതിയുടെ ആനുകൂല്യങ്ങൾ കൂടുതൽ വിസ്തൃതിയുള്ള പാർപ്പിടങ്ങൾക്കും നൽകും. ഇന്നലെ ചേർന്ന കാബിനറ്റ് ഇതിനുള്ള ശിപാർശ അംഗീകരിച്ചു.
എംഐജി (മിഡിൽ ഇൻകം ഗ്രൂപ്പ്) ഒന്നിൽപ്പെട്ടവർക്ക് 90 ചതുരശ്ര മീറ്റർ പരിധി 120 ആയും എംഐജി രണ്ടിൽപ്പെട്ടവർക്ക് 110 ൽനിന്ന് 150 ചതുരശ്ര മീറ്ററായും വിസ്തൃതി കൂട്ടി.
ആറു മുതൽ 12 വരെ ലക്ഷം രൂപ വാർഷികവരുമാനമുള്ളവരുടെ ഒന്പതുലക്ഷം രൂപ വരെയുള്ള ഭവനവായ്പയ്ക്ക് നാലുശതമാനം പലിശ സബ്സിഡി നൽകും. 12-18 ലക്ഷം രൂപ വരുമാന പരിധിയിലുള്ളവരുടെ 12 ലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് മൂന്നു ശതമാനമാണു പലിശ സബ്സിഡി.
പിഎംഎവൈ ആനുകൂല്യങ്ങൾ വർധിപ്പിച്ചു
11:33 PM Nov 16, 2017 | Deepika.com