ബംഗളൂരു: ഇന്ത്യയിൽ വീണ്ടും നിക്ഷേപവുമായി ആമസോണ്‍. ഇത്തവണ 2,600 കോടി രൂപയുടെ നിക്ഷേപമാണ് ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ആമസോണ്‍ ഇന്ത്യയിൽ നടത്തുന്നത്. ഈ വർഷം മൂന്നാമത് നിക്ഷേപമാണിത്. ഇന്ത്യൻ ഓണ്‍ലൈൻ മാർക്കറ്റിൽ പ്രധാന എതിരാളിയായ ഫ്ലിപ്കാർട്ടിനെ മറികടക്കുകയാണ് ആമസോണിന്റെ പുതിയ നിക്ഷേപലക്ഷ്യം. അടുത്തിടെ 400 കോടി ഡോളർ (26,180 കോടി രൂപ) നിക്ഷേപവാഗ്ദാനം ഫ്ലിപ്കാർട്ടിനു ലഭിച്ചിരുന്നു.
ഇതോടെ ഇന്ത്യയിലെ ആമസോണ്‍ സെല്ലർ സർവീസസിന് 17,840 കോടി രൂപയുടെ നിക്ഷേപം ഈ വർഷം ലഭിച്ചു. ഫ്ലിപ്കാർട്ടിന് ഈ വർഷം ലഭിച്ചതിന്റെ (8,349 കോടി രൂപ) ഇരട്ടിയിലധികം വരുമിത്.
ഓഹരിമൂല്യം 16,000 കോടി രൂപയിൽനിന്ന് 31,000 കോടി രൂപയായി വർധിപ്പിക്കാനാണ് ആമസോണിന്റെ ശ്രമം. ആമസോണ്‍ ക്ലൗഡ് സർവീസസ്, പേമെന്റ് ബിസിനസ് തുടങ്ങിയവയിലും നിക്ഷേപമുണ്ടാകും.
2,600 കോടി രൂപയുടെ നിക്ഷേപവുമായി ആമസോണ്‍
11:28 PM Nov 15, 2017 | Deepika.com