വ്യോമാക്രമണം: സിറിയയിൽ 61 മരണം
12:03 AM Nov 15, 2017 | Deepika.com
ഡമാസ്കസ്: സിറിയയിലെ ആലപ്പോ പ്രവിശ്യയിലെ വിമത കേന്ദ്രമായ അത്താരബ് നഗരത്തിൽ തിങ്കളാഴ്ചയുണ്ടായ വ്യോമാക്രമണത്തിൽ 61 പേർ കൊല്ലപ്പെട്ടതായി ബ്രിട്ടീഷ് സംഘടന സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു. സിറിയൻ വ്യോമസേനയാണോ റഷ്യൻ വ്യോമസേനയാണോ ആക്രമണം നടത്തിയതെന്നു വ്യക്തമല്ല.