സ്പൈസ് ജെറ്റിന് 105 കോടി രൂപ അറ്റാദായം
12:01 AM Nov 15, 2017 | Deepika.com
ബംഗളൂരു: ബജറ്റ് വിമാനക്കന്പനിയായ സ്പൈസ് ജെറ്റിന്റെ അറ്റാദായമുയർന്നു. സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ സ്പെെസ് ജെറ്റിന്റെ അറ്റാദായം 79 ശതമാനം വർധിച്ച് 105.28 കോടി രൂപയായി. യാത്രക്കാരുടെ എണ്ണമുയർന്നതും ചെലവ് കുറഞ്ഞതുമാണ് ലാഭമുയരാൻ കാരണം. സ്പൈസ് ജെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാം ത്രൈമാസ അറ്റാദായമാണിത്. വരുമാനം 1,415.83 കോടി രൂപയിൽനിന്ന് 1,838.49 കോടി രൂപയായി ഉയർന്നു.