തൃശൂർ: ധനലക്ഷ്മി ബാങ്ക് ഈ സാമ്പത്തിക വർഷത്തിലെ ആദ്യപകുതിയിൽ 14.03 കോടി രൂപയുടെ അറ്റാദായം നേടി. വാർഷികാടിസ്ഥാനത്തിൽ 19.40 ശതമാനം ലാഭവളർച്ചാനിരക്ക് കൈവരിച്ചു.
ഈ വർഷത്തെ രണ്ടാം പാദത്തിൽ മാത്രം 6.05 കോടി രൂപയുടെ അറ്റാദായമുണ്ടായി. ബാങ്കിന്റെ പ്രവർത്തനലാഭം മുൻവർഷത്തെ ആദ്യപകുതിയിലെ 44.56 കോടി രൂപയിൽനിന്ന് 26.93 ശതമാനം വളർന്ന് 56.56 കോടി രൂപയായി. നിക്ഷേപം മുൻവർഷത്തെ ആദ്യ പകുതിയേക്കാൾ 12.73 ശതമാനം വർധിച്ച് 3,369 കോടി രൂപയായി. പ്രവർത്തനചെലവ് 9.83 ശതമാനം കുറച്ചു. ചെലവ്- വരുമാനം അനുപാതം 80.64 ശതമാനത്തിൽനിന്ന് 75.13 ശതമാനമാക്കി കുറയ്ക്കാനായി.
ധനലക്ഷ്മി ബാങ്കിന് 14.03 കോടി ലാഭം
12:01 AM Nov 15, 2017 | Deepika.com