മനില: ഫിലിപ്പീൻസിലെ പ്രശസ്തമായ അന്താരാഷ്ട്ര നെല്ലുഗവേഷണ പഠനകേന്ദ്രത്തി(ഐആർആർഐ)ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ കൃഷിഭൂമി. നരേന്ദ്ര മോദി റെസീ ലിയന്റ് റൈസ് ഫീൽഡ് ലബോറട്ടറി എന്നാണു പേര്. ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫിലിപ്പീൻസിലെത്തിയ മോദിതന്നെ ഇന്നലെ മണ്ണുവെട്ടി കൃഷിഭൂമിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
രണ്ട് ഇന്ത്യൻ നെല്ലിനങ്ങളുടെ വിത്തുകൾ മോദി ഐആർആർഐയിലെ ജീൻ ബാങ്കിനു സമ്മാനിച്ചു. ഇന്ത്യൻ കാർഷിക ഗവേഷണ സമിതി(ഐസിഎർ) നാലു പതിറ്റാണ്ടായി ഐആർആർഐയുമായി സഹരിക്കുന്നു.
ഫിലിപ്പീൻസിലെ നെല്ലുഗവേഷണ കേന്ദ്രത്തിൽ മോദിയുടെ പേരിൽ വയൽ
12:26 AM Nov 14, 2017 | Deepika.com