ലുബുംബാഷി: ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയിൽ എണ്ണടാങ്കറുകളുമായി പോയ തീവണ്ടി പാളം തെറ്റി മറിഞ്ഞുണ്ടായ തീപിടിത്തത്തിൽ 33 പേർ മരിച്ചു. 26 പേർക്കു പരിക്കേറ്റു. സാംബിയ, അംഗോള അതിർത്തിയിൽ ലുവാലബ പ്രവിശ്യയിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്.
നിയമവിരുദ്ധമായി ചരക്കുതീവണ്ടിയിൽ യാത്ര ചെയ്തവരാണു ദുരന്തത്തിനിരയായതെന്ന് പ്രവിശ്യാ അധികൃതർ പറഞ്ഞു.
തീവണ്ടി മറിഞ്ഞ് 33 മരണം
12:26 AM Nov 14, 2017 | Deepika.com