ബെയ്റൂട്ട്: സൗദി അറേബ്യയിൽ താൻ സ്വതന്ത്രനാണെന്നും ദിവസങ്ങൾക്കകം ലബനനിൽ മടങ്ങിയെത്തുമെന്നും രാജിവച്ച ലബനീസ് പ്രധാനമന്ത്രി സാദ് ഹരീരി വ്യക്തമാക്കി.ഹരീരിയുടെ പാർട്ടിയോട് അഫിലിയേറ്റു ചെയ്തിട്ടുള്ള ഫ്യൂച്ചർ ടിവിക്ക് സൗദിയിൽ നിന്നു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സൗദി ടിവിയിലൂടെ രാജി പ്രഖ്യാപനം നടത്തിയശേഷം ഹരീരി നൽകുന്ന ആദ്യ അഭിമുഖമാണിത്. ഹരീരിയെ സൗദി ഇടപെട്ടു രാജിവയ്പിക്കുകയായിരുന്നുവെന്നു ലബനീസ് ഹിസ്ബുള്ള നേതാക്കൾ ആരോപിച്ചു. ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ളയ്ക്കെതിരേ കർശന നടപടിയെടുക്കാൻ ഹരീരി തയാറാവാത്തതാണു കാരണമെന്നും ആരോപണമുണ്ട്. പ്രാദേശിക സംഘർഷങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയെന്ന നയം മാനിക്കാൻ ഹിസ്ബുള്ള തയാറായാൽ രാജി പിൻവലിക്കുന്ന കാര്യം ആലോചിക്കാമെന്നും ഹരീരി പറഞ്ഞു.
വൈകാതെ ലബനനിൽ തിരിച്ചെത്തുമെന്നു സാദ് ഹരീരി
12:26 AM Nov 14, 2017 | Deepika.com