രാജ്യത്തെ പ്രമുഖ ഐടി കന്പനികൾ ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നു. ഈ ഏപ്രിൽ-സെപ്റ്റംബറിൽ ആറു പ്രമുഖ ഐടി കന്പനികൾ 4,157 ജോലിക്കാരെ കുറച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ജോലിക്കാരുടെ എണ്ണം 59,940 കണ്ട് വർധിപ്പിച്ചതാണ്.
കാരണങ്ങൾ
1. റോബട്ടുകളും കംപ്യൂട്ടറുകളും പ്രാരംഭതലത്തിലുള്ള ജോലികൾ ഇല്ലാതാക്കുന്നു.
2. കന്പനികൾ ചെലവു ചുരുക്കാനായി ജോലിക്കാരെ കുറയ്ക്കുന്നു.
ആവശ്യം കുറഞ്ഞ മേഖലകൾ
* ആപ്ലിക്കേഷൻ ഡെവലപ്മെന്റ്
* ആപ്ലിക്കേഷൻ മെയിന്റനൻസ്
* കംപ്യൂട്ടർ മെയിന്റനൻസ്
ആവശ്യം വർധിക്കുന്ന മേഖലകൾ
ഡാറ്റാ സയൻസ്, ഡാറ്റാ അനലിറ്റിക്സ്, മെഷീൻ ലേണിംഗ്, ആർട്ടിഫിഷൽ ഇന്റലിജന്‍സ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്.
നാസ്കോം പറഞ്ഞതും യാഥാർഥ്യവും
ഈ ധനകാര്യവർഷം 1.3 ലക്ഷം മുതൽ 1.5 ലക്ഷം വരെ ആൾക്കാർക്ക് ഇന്ത്യൻ ഐടി മേഖല പുതുതായി തൊഴിൽ നൽകുമെന്നാണ് ഐടി കന്പനികളുടെ സംഘടനയായ നാസ്കോം നേരത്തേ പറഞ്ഞത്. പക്ഷേ പകുതി വർഷം പിന്നിട്ടപ്പോൾ അതു സാധ്യമല്ലെന്നു വ്യക്തമായി. ഐടിയിൽ ആറു മാസംകൂടി തൊഴിലവസരങ്ങൾ കുറയുമെന്നാണ് എക്സ്പേരിസ് ഐടി മാൻപവർ ഗ്രൂപ്പ് കഴിഞ്ഞ മാസം നടത്തിയ സർവേയിൽ കണ്ടിരുന്നു.
ജോലിക്കാരെ കുറച്ച് ഐടി വന്പന്മാർ
11:17 PM Nov 13, 2017 | Deepika.com