ന്യൂഡൽഹി: ചില്ലറവിലക്കയറ്റം വീണ്ടും വർധിച്ചു. സെപ്റ്റംബറിലെ 3.28 ശതമാനത്തിന്റെ സ്ഥാനത്ത് ഒക്ടോബറിൽ 3.58 ശതമാനമായി ഉപഭോക്തൃ വിലസൂചിക (സിപിഐ) ആധാരമാക്കിയുള്ള വിലക്കയറ്റം. എന്നാൽ, കഴിഞ്ഞവർഷം ഒക്ടോബറിലെ 4.2 ശതമാനത്തിലും കുറവാണിത്.
ഭക്ഷ്യവിലക്കയറ്റം 1.9 ശതമാനമായി. സെപ്റ്റംബറിൽ 1.25 ശതമാനമായിരുന്നു അത്. പയർവർഗങ്ങളുടെ വിലസൂചികയിൽ 23.13 ശതമാനം കുറവു വന്നതാണ്. ഭക്ഷ്യവിലക്കയറ്റം താഴ്ത്തിനിർത്തിയത്. പച്ചക്കറികൾക്ക് 7.47 ശതമാനം, പഞ്ചസാരയ്ക്ക് 6.75 ശതമാനം, പഴങ്ങൾക്ക് 5.05 ശതമാനം എന്നിങ്ങനെ വില കൂടി.
ഇന്ധനവില 6.36 ശതമാനവും പാർപ്പിടത്തിനുള്ള ചെലവ് 6.68 ശതമാനവും പുകയില ഉത്പന്നങ്ങൾക്ക് 6.91 ശതമാനവും വില കൂടി.
ജൂണിൽ 1.46 ശതമാനമായിരുന്ന ചില്ലറവിലക്കയറ്റം ജൂലൈയിൽ 2.38-ഉം ഓഗസ്റ്റിലും സെപ്റ്റംബറിലും 3.28 ശതമാനവും വർധിച്ചിരുന്നു. റിസർവ് ബാങ്കിന്റെ നിഗമനങ്ങൾ ശരിവയ്ക്കുന്നതാണ് സൂചികയിലെ മാറ്റം.
ചില്ലറവിലകൾ കുതിക്കുന്നു
11:17 PM Nov 13, 2017 | Deepika.com