മുംബൈ: കന്പോളങ്ങൾ ആശങ്കയിലായി; ഓഹരിസൂചികകൾ താണു. ജിഎസ്ടി നിരക്കുകൾ കുറച്ചത് ബജറ്റ് കമ്മി വർധിപ്പിക്കുമെന്നത് ആശങ്കകളിൽ വലുത്. വ്യവസായ ഉത്പാദന വളർച്ച കുറഞ്ഞതു മറ്റൊന്ന്. പശ്ചിമേഷ്യയിൽ വർധിക്കുന്ന യുദ്ധഭീതിയും ഉയരുന്ന പെട്രോളിയം വിലയും ഇതിനു പുറമേ. ഇന്നലെ ബിഎസ്ഇ സെൻസെക്സ് 281 പോയിന്റ് (0.84 ശതമാനം) താണ് 33,033.56 ലെത്തി. നിഫ്റ്റി 96.8 പോയിന്റ് (0.9 ശതമാനം) ഇടിഞ്ഞ് 10,224.95 ൽ ക്ലോസ് ചെയ്തു.
ഡോളർവില ഉയരുന്നതും വിദേശനിക്ഷേപകർ വീണ്ടും വില്പനക്കാരായതും ഓഹരിവിലകൾ താഴാൻ നിമിത്തമായി. ഇന്നലെ ഐടി ഒഴികെ എല്ലാ മേഖലകളിലെയും ഓഹരികൾക്കു ക്ഷീണമായിരുന്നു.
ആശങ്ക കൂടി; ഓഹരികൾ വീണ്ടും താഴോട്ട്
11:17 PM Nov 13, 2017 | Deepika.com