ഇറാക്കിൽ ഹെലികോപ്റ്റർ തകർന്ന് ഏഴു മരണം
09:12 PM Nov 12, 2017 | Deepika.com
ബാഗ്ദാദ്: സൈനിക ഹെലികോപ്റ്റർ തകർന്ന് ഇറാക്കിൽ ഏഴു പേർ കൊല്ലപ്പെട്ടു. ദക്ഷിണമേഖലയിലെ കുട് പ്രവിശ്യയിലാണു ദുരന്തം. രണ്ടു പൈലറ്റുമാരും അഞ്ച് സൈനിക ഓഫീസർമാരും കൊല്ലപ്പെട്ടെന്ന് ഇറാക്കി വ്യോമസേനാ അധികൃതർ അറിയിച്ചു. റഷ്യൻ നിർമിത കോപ്റ്റർ തകർന്നത് സാങ്കേതിക തകരാർ മൂലമാണെന്നാണു നിഗമനം.