കൊളംബോ: ഇരട്ടപൗരത്വമുള്ള എംപിമാരെ പാർലമെന്റിൽനിന്നു പുറത്താക്കുന്നതിനു പുറമേ അവരിൽനിന്നു പിഴ ഈടാക്കി ജയിലിൽ അടയ്ക്കണമെന്നു ശ്രീലങ്കൻ തുറമുഖ മന്ത്രി മഹിന്ദ സമരസിംഗെ നിർദേശിച്ചു.
തനിക്ക് ഇരട്ടപൗരത്വമുണ്ടെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം എസ്എൽഎഫ്പി ന്യൂസിനോടു പറഞ്ഞു. ഇരട്ടപൗരത്വം ഉണ്ടോ ഇല്ലയോ എന്നു വ്യക്തമാക്കി എല്ലാ എംപിമാരിൽനിന്നും സത്യവാങ്മൂലം വാങ്ങണമെന്നു പീപ്പിൾസ് ആക്ഷൻ ഫോർ ഫ്രീ ആൻഡ് ഫെയർ ഇലക്ഷൻ സ്പീക്കറോട് ആവശ്യപ്പെട്ടു.
ഇരട്ട പൗരത്വമുള്ളവരെ ജയിലിൽ അടയ്ക്കണം: ശ്രീലങ്കൻ മന്ത്രി
12:02 AM Nov 12, 2017 | Deepika.com