സയിദിനു സുരക്ഷ ശക്തമാക്കാൻ നിർദേശം
12:02 AM Nov 12, 2017 | Deepika.com
ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫീസ് സയിദിനുള്ള സുരക്ഷ ശക്തമാക്കാൻ പാക് അധികൃതർ പഞ്ചാബ് ആഭ്യന്തര മന്ത്രാലയത്തിനു നിർദേശം നല്കി. സയിദിനെ വകവരുത്താൻ വിദേശ ഏജൻസികൾ ശ്രമിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് ദേശീയ ഭീകരവിരുദ്ധ അഥോറിറ്റിയുടെ നിർദേശം. ഇതിനായി നിരോധിത ഭീകര സംഘടനയിലെ രണ്ടു പേർക്ക് വിദേശ ഏജൻസി എട്ടു കോടി രൂപ നല്‍കിയിട്ടുണ്ടെന്നാണ് രഹസ്യവിവരം. ജമാ അത്ത് ഉദ്ദവ മേധാവിയായ സയിദ് ജനുവരി 30 മുതൽ ലാഹോറിൽ വീട്ടുതടങ്കലിലാണ്.