30 വീടുകൾ കത്തിച്ചു
12:02 AM Nov 12, 2017 | Deepika.com
ധാക്ക: ഇസ്ലാമിനെ അപകീർത്തിപ്പെടുത്തുന്ന ഫേസ് ബുക്ക് പോസ്റ്റിനെതിരേ സമരം നടത്തിയവർ ബംഗ്ളാദേശിൽ ന്യൂനപക്ഷ ഹൈന്ദവരുടെ മുപ്പതു വീടുകൾ കത്തിച്ചു. അക്രമികളെ പിരിച്ചുവിടാൻ പോലീസ് നടത്തിയ വെടിവയ്പിൽ ഒരാൾ മരിച്ചെന്നു ധാക്കാ ട്രിബ്യൂൺ റിപ്പോർട്ടു ചെയ്തു. താക്കുർപുര ഗ്രാമത്തിൽ വെള്ളിയാഴ്ചയാണു സംഭവം.