ന്യൂഡൽഹി: ജിഎസ്ടി നിരക്ക് കുറച്ചതിന്റെ അടിസ്ഥാനത്തിൽ ഉത്പന്ന വില കുറയ്ക്കുമെന്നു പ്രമുഖ കന്പനികൾ. വില കൂട്ടാതെ ഉത്പന്നത്തിന്റെ അളവോ തൂക്കമോ കുറച്ച് കന്പനികൾ അതനുസരിച്ചുള്ള മാറ്റം വരുത്തും.
അലക്കുപൊടി, ഡി ഒാഡറന്റ്, വിവിധ സ്പ്രേകൾ, ഹെയർ ഡൈ, ടൂത്ത് പേസ്റ്റ്, വിവിധതരം ചർമലേപനങ്ങൾ, ആഷ്റ്റർഷേവ്, പോളിഷുകൾ, ക്രീമുകൾ, ചോക്കലേറ്റ്, ച്യൂയിംഗ് ഗം, കാപ്പിപ്പൊടി, കസ്റ്റാർഡ് പൗഡർ, ഷാംപൂ, ഹെയർ ഓയിൽ തുടങ്ങിയവ നിർമിക്കുന്ന കന്പനികൾ, വേഗം തന്നെ നികുതി ഇളവിന്റെ നേട്ടം ഉപയോക്താക്കൾക്കു നൽകുമെന്ന് അറിയിച്ചു. ഹിന്ദുസ്ഥാൻ യൂണിലിവർ, പതഞ്ജലി, ജ്യോതി ലബോറട്ടറീസ്, മാരികോ, മോൺ ഡെലസ്, കോൾഗേറ്റ്, ഡാബർ തുടങ്ങിയ കന്പനികൾ ആണ് ഇവയുടെ പ്രമുഖ ഉത്പാദകർ. നികുതി കുറച്ചതു വില്പന കൂട്ടുമെന്നാണു കന്പനികളുടെ വിലയിരുത്തൽ.
തറ വൃത്തിയാക്കുന്നതിനുള്ള ലോഷനുകൾ, ഫിനൈൽ എന്നിവയ്ക്ക് 28 ശതമാനം ജിഎസ്ടി നിലനിർത്തിയതിൽ കന്പനികൾ നീരസം പ്രകടിപ്പിച്ചു.
ജിഎസ്ടി നിരക്കിലെ മാറ്റം വിലകുറയ്ക്കും: കന്പനികൾ
11:39 PM Nov 11, 2017 | Deepika.com