കുൽഭൂഷൺ ജാദവിനെ കാണാൻ ഭാര്യക്ക് അനുമതി
12:23 AM Nov 11, 2017 | Deepika.com
ഇസ്ലാമബാദ്: ചാരവൃത്തിയുടെ പേരിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പാക്കിസ്ഥാൻ ജയിലിൽ കഴിയുന്ന മുൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ കാണാൻ ഭാര്യക്ക് പാക്കിസ്ഥാൻ അനുമതി നല്കി. മാനുഷിക പരിഗണനയുടെ പേരിലാണ് അനുമതി നല്കിയിരിക്കുന്നതെന്നു പാക് വിദേശകാര്യ മന്ത്രാലയം വക്താവ് മുഹമ്മദ് ഫൈസൽ പറഞ്ഞു.