ബെയ്റൂട്ട്: ഐഎസ് നേതാവ് അബുബക്കർ അൽ ബാഗ്ദാദിയെ സിറിയൻ നഗരമായ അൽബു കമാലിൽ കണ്ടെന്നു റിപ്പോർട്ട്. ഐഎസിനെ തുരത്തി ഈ നഗരം പിടിച്ചതായി സിറിയൻ സൈന്യം കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
അൽബു കമാലിൽ ബാഗ്ദാദിയുണ്ടായിരുന്നുവെന്ന് ഹിസ്ബുള്ളകളുടെ മിലിറ്ററി ന്യൂസാണു റിപ്പോർട്ടു ചെയ്തത്. അൽ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഇതിനു മുന്പു പലവട്ടം വാർത്തകൾ വന്നിരുന്നു.
അൽബാഗ്ദാദി സിറിയയിൽ
12:23 AM Nov 11, 2017 | Deepika.com