അണ്വായുധം നൽകുന്നതു വ്യാജസുരക്ഷ: മാർപാപ്പ
12:23 AM Nov 11, 2017 | Deepika.com
വത്തിക്കാൻ സിറ്റി: അണ്വായുധം നൽകുന്നതു വ്യാജസുരക്ഷ മാത്രമാണെന്നു ഫ്രാൻസിസ് മാർപാപ്പ. അണ്വായുധമുക്ത ലോകത്തിനായി യത്നിക്കാൻ അദ്ദേഹം ലോകനേതാക്കളെ ആഹ്വാനം ചെയ്തു. അണ്വായുധ നിരായുധീകരണം സംബന്ധിച്ച് വത്തിക്കാനിൽ ആരംഭിച്ച ദ്വിദിന കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ. പതിനൊന്നു നൊബേൽ സമാധാന പുരസ്കാര ജേതാക്കളും യുഎൻ, നാറ്റോ പ്രതിനിധികളും കോൺഫറൻസിൽ പങ്കെടുക്കുന്നു.