ന്യൂഡൽഹി: സാന്പത്തികവളർച്ച തിരിച്ചുകയറുന്നു എന്ന അവകാശവാദങ്ങൾക്കു തിരിച്ചടി. സെപ്റ്റംബറിലെ വ്യവസായ ഉത്പാദന സൂചിക (ഐഐപി) വെറും 3.8 ശതമാനമേ ഉയർന്നുള്ളൂ. 4.3 ശതമാനം ഉയരുമെന്നു നിരീക്ഷകർ പ്രതീക്ഷിച്ചിരുന്നതാണ്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അഞ്ചു ശതമാനവും കഴിഞ്ഞ മാസം 4.5 ശതമാനവും വളർന്ന സ്ഥാനത്താണ് ഈ ചുരുങ്ങിയ വളർച്ച. ഇതോടെ ഏപ്രിൽ-സെപ്റ്റംബർ കാലത്തെ വളർച്ച 2.5 ശതമാനമായി ചുരുങ്ങി. കഴിഞ്ഞ വർഷം ഇതേ കാലത്ത് 5.8 ശതമാനം വളർന്നതാണ്.
ഖനനമേഖല 7.9 ശതമാനം വളർന്നപ്പോൾ സുപ്രധാനമായ ഫാക്ടറി ഉത്പാദനം 3.4 ശതമാനമേ ഉയർന്നുള്ളൂ. കഴിഞ്ഞ വർഷം 5.8 ശതമാനം ഉയർന്നതാണു ഫാക്ടറി ഉത്പാദനം. വൈദ്യുതി ഉത്പാദന വളർച്ച 5.1ൽനിന്ന് 3.4 ശതമാനമായി താണു. ഗൃഹോപകരണ ഉത്പാദനം കഴിഞ്ഞവർഷം 10.3 ശതമാനം വളർന്ന സ്ഥാനത്ത് ഇത്തവണ 4.2 ശതമാനം ചുരുങ്ങി.
വ്യവസായവളർച്ച: വേഗം കുറഞ്ഞു
12:23 AM Nov 11, 2017 | Deepika.com