റെനോ കാപ്ചർ കേരളത്തിൽ അവതരിപ്പിച്ചു
12:23 AM Nov 11, 2017 | Deepika.com
കൊച്ചി: ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ പ്രീമിയം എസ്യുവി റെനോ ക്യാപ്ചർ കേരള വിപണിയിൽ അവതരിപ്പിച്ചു. റെനോ കൊച്ചി ഷോറൂമിൽ ടിവിഎസ് സീനിയർ വൈസ് പ്രസിഡന്റ് തോമസ് സ്റ്റീഫൻ, റീജണൽ മാനേജർ വിഷ്ണു ഗുരുദാസ്, ഡോ. ടി.കെ. ശ്യാമളൻ, ഡോ. ആശ ശ്യാമളൻ എന്നിവർ ചേർന്നാണ് കാപ്ചർ വിപണിയിൽ അവതരിപ്പിച്ചത്. വാഹനത്തിന്റെ എക്സ് ഷോറൂം വില 9.99 ലക്ഷം രൂപയാണ്.