എമിറേറ്റ്സിന് 100 എയർബസ് എ 380 വിമാനങ്ങൾ
12:23 AM Nov 11, 2017 | Deepika.com
ദുബായ്: എമിറേറ്റ്സ് എയർലൈൻസ് 100-ാമത് എയർബസ് എ 380 സ്വന്തമാക്കി. ഹാംബർഗിലെ മാനുഫാക്ചേഴ്സ് ഡെലിവറി സെന്ററിൽ നടന്ന പ്രത്യേക പരിപാടിയിൽ എയർബസ് എ 380 കൈമാറി. എമിറേറ്റ്സ് ചെയർമാനും സിഇഒയുമായ ഷേഖ് അഹമ്മദ് ബിൻ സയ്യിദ് അൽമക്തൂം, എമിറേറ്റ്സ് എയർലൈൻസ് പ്രസിഡന്റ് സർ ടിം ക്ലാർക്ക്, എയർബസ് സിഇഒ ടോം എൻഡേർസ്, റോൾസ് റോയ്സ് ഡയറക്ടർ ഡൊമനിക് തുടങ്ങിയവർ പങ്കെടുത്തു.