ബെയ്ജിംഗ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇന്നു ചർച്ച നടത്തുമെന്നും ഇല്ലെന്നും. വിയറ്റ്നാമിൽ ഇന്നു നടക്കുന്ന ഏഷ്യ പസഫിക് സാന്പത്തിക സഹകരണ സമിതി ഉച്ചകോടിയിൽ ഇരുനേതാക്കളും പങ്കെടുക്കുന്നുണ്ട്.
ഇന്ന് പുടിനും ട്രപും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നും സമയം മാത്രം നിശ്ചയിച്ചിട്ടില്ലെന്നുമാണ് ക്രെംലിൻ വക്താവ് യൂറി ഉഷക്കോവ് അറിയിച്ചത്. എന്നാൽ, കൂടിക്കാഴ്ചയുടെ കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നു ട്രംപിനൊപ്പം ചൈന സന്ദർശിക്കുന്ന സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ ബെയ്ജിംഗിൽ പറഞ്ഞു.
സിറിയ, ഉത്തരകൊറിയ വിഷയങ്ങൾ ട്രംപും പുടിനും ചർച്ച ചെയ്യുമെന്നും ഉഷക്കോവ് അറിയിച്ചു. ജൂലൈയിൽ ജർമനിയിൽ നടന്ന ജി20 ഉച്ചകോടിയിലാണ് ഇരു നേതാക്കളും ഇതിനു മുന്പു കൂടിക്കാഴ്ച നടത്തിയത്.
ട്രംപ്- പുടിൻ കൂടിക്കാഴ്ച നടക്കുമെന്നും ഇല്ലെന്നും
12:30 AM Nov 10, 2017 | Deepika.com