വത്തിക്കാന്‍ സിറ്റി: ദിവ്യബലി ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോകളും വീഡിയോകളും എടുക്കുന്നത് ഒഴിവാക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ നിർദേശിച്ചു. ഹൃദയങ്ങള്‍ ഉയരങ്ങളിലേക്ക് ഉയരട്ടെ എന്നു പുരോഹിതന് പറയുമ്പോള്‍ മൊബൈല്‍ ഉയര്‍ത്തി ചിത്രം എടുക്കാനല്ല ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ബുധനാഴ്ച കൂട്ടിച്ചേര്‍ത്തു.
വത്തിക്കാന്‍ ജീവനക്കാ ര്‍ക്കു നല്കുന്ന ഡ്യൂട്ടി ഫ്രീ കൊമേഴ്സ്യല്‍ കാര്‍ഡ് ഉപയോഗിച്ചു വാങ്ങാവുന്ന സാധനങ്ങളില്‍നിന്ന് പുകയില ഉത്പന്നങ്ങളെ ഒഴിവാക്കി ഫ്രാൻസിസ് മാർപാപ്പ ഇന്നലെ ഉത്തരവു പുറപ്പെടുവിച്ചു.
ദിവ്യബലിക്കിടെ ഉയരേണ്ടത് ഹൃദയങ്ങള്‍, മൊബൈലല്ല: മാര്‍പാപ്പ
12:30 AM Nov 10, 2017 | Deepika.com