ഡമാസ്കസ്: ഇസ്ലാമിക് സ്റ്റേറ്റിന്റെ സിറിയയിലെ അവസാന ശക്തികേന്ദ്രമായ അൽബു കമാൽ നഗരം സർക്കാർ സേന തിരിച്ചുപിടിച്ചു. ഭീകരസംഘടനയുടെ സിറിയയിലെ സ്വാധീനം ഇതോടെ അവസാനിച്ചതായി സിറിയൻ സർക്കാർ അറിയിച്ചു.
യൂഫ്രട്ടീസ് നദീതീരത്തുള്ള അൽബു കമാൽ ഐഎസിന്റെ നിയന്ത്രണത്തിലുള്ള അവസാന നഗരമായിരുന്നു. കിഴക്കൻ മരുഭൂമിയിലെ ചെറു താവളങ്ങൾ മാത്രമാണ് ഐഎസിന്റേതായി അവശേഷിക്കുന്നതെന്നും ഇവിടെനിന്നു ഭീകരരെ തുരത്താൻ പട്ടാളം പോരാട്ടം തുടങ്ങിയതായും സിറിയൻ സർക്കാർ അറിയിച്ചു. ഐഎസിനെ തുരത്തുന്നതിൽ റഷ്യൻ പട്ടാളത്തിന്റെ പിന്തുണ സിറിയയ്ക്കുണ്ട്.
അൽബു കമാലും ഐഎസിൽനിന്നു തിരിച്ചുപിടിച്ചു
12:30 AM Nov 10, 2017 | Deepika.com