മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിദേശത്തെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നു. നേപ്പാളിൽ കൂടുതൽ ബ്രാഞ്ചുകൾ തുടങ്ങുന്നതിനൊപ്പം വിയറ്റ്നാമിലേക്ക് വീണ്ടും തിരിച്ചെത്താനുള്ള ശ്രമംകൂടിയാണ് എസ്ബിഐയുടെ പദ്ധതിയിലുള്ളത്. മൂന്നു വർഷംകൊണ്ട് അന്താരാഷ്ട്ര പ്രവർത്തനങ്ങൾ 15 ശതമാനം വർധിപ്പിക്കാനാണു ശ്രമം.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐക്ക് 50,000 കോടി ഡോളർ ആസ്തിയുണ്ട്. സബ്സിഡിയറി ബാങ്കുകളുമായുള്ള ലയനത്തോടെ ലോകത്തിലെ ഏറ്റവും വലിയ 50 ബാങ്കുകളുടെ പട്ടികയിൽ ഇടംനേടാനും എസ്ബിഐക്കായി. എന്നാൽ, ലയനങ്ങളും ഏറ്റെടുക്കലും എസ്ബിഐയുടെ അന്താരാഷ്ട്ര ബിസിനസുകൾക്ക് ചെറിയ വളർച്ച മാത്രമേ സംഭാവന ചെയ്തുള്ളൂ.
ഇപ്പോൾ 35 രാജ്യങ്ങളിൽ എസ്ബിഐയുടെ സാന്നിധ്യമുണ്ട്. നേപ്പാളിൽ 88 ഓഫീസുകളുള്ള എസ്ബിഐ അടുത്ത ഒരു വർഷത്തിനുള്ളിൽ 100 ആയി ഉയർത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
ഇന്ത്യക്കു പുറത്ത് പ്രവർത്തനം വിപുലീകരിക്കാൻ എസ്ബിഐ
12:30 AM Nov 10, 2017 | Deepika.com