തിരുവനന്തപുരം: കോമ്പോസിഷൻ നികുതിദായകർ സമർപ്പിക്കേണ്ട ജിഎസ്ടിആർ -04 റിട്ടേണ്‍ സമർപ്പിക്കാനുള്ള സൗകര്യം ജിഎസ്ടി പോർട്ടലിൽ ലഭ്യമായി തുടങ്ങിയെന്ന് സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ് അറിയിച്ചു.
ജിഎസ്ടി നിയമപ്രകാരം കോമ്പോസിഷൻ നികുതി നിർണയം തെരഞ്ഞെടുത്ത മുഴുവൻ വ്യാപാരികളും ജിഎസ്ടിആർ-04 റിട്ടേണിൽ തങ്ങളുടെ ത്രൈമാസ വ്യാപാര വിവരങ്ങൾ ജിഎസ്ടി പോർട്ടലിൽ സമർപ്പിക്കണം. ജിഎസ്ടിആർ-04 റിട്ടേണ്‍ തയാറാക്കാനുള്ള ഓഫ്ലൈൻ എക്സെൽ ടൂൾ ഉപയോഗിച്ചും റിട്ടേണ്‍ തയാറാക്കി സമർപ്പിക്കാം.
കൂടാതെ വാറ്റ്, എക്സൈസ് നിയമപ്രകാരം അടച്ച നികുതിയുടെ ട്രാൻസിഷണൽ ക്രെഡിറ്റ് ലഭിക്കുന്നതിന് വ്യാപാരികൾ സമർപ്പിച്ച ട്രാൻ-01 ഫോറം തിരുത്തുന്നതിനുള്ള സൗകര്യവും പോർട്ടലിൽ തയാറായിട്ടുണ്ടെന്ന് ചരക്കുസേവന നികുതി വകുപ്പ് അറിയിച്ചു.
ജിഎസ്ടി: കോമ്പോസിഷൻ റിട്ടേണ്‍ സമർപ്പിക്കണം
12:30 AM Nov 10, 2017 | Deepika.com