സിക്കുകാരൻ യുഎസ് മേയർ
12:11 AM Nov 09, 2017 | Deepika.com
ന്യൂയോർക്ക് : ന്യൂജേഴ്സിയിലെ ഹൊബോക്കൻ സിറ്റിയുടെ മേയറായി സിക്ക് വംശജനായ രവീന്ദർ ഭല്ല തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത് ഈ പദവിയിലെത്തുന്ന പ്രഥമ സിക്കു വംശജനാണു ഭല്ല. പ്രചാരണവേളയിൽ ഭല്ലയെ ഭീകരനായി ചിലർ ചിത്രീകരിച്ചതു വൻ വിവാദമായിരുന്നു.