പാരീസ് ഉച്ചകോടി: ട്രംപിനു ക്ഷണമില്ല
12:27 AM Nov 08, 2017 | Deepika.com
പാരീസ്: അടുത്ത മാസം നടത്തുന്ന പാരീസ് കാലാവസ്ഥാ ഉച്ചകോടിക്കു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ക്ഷണിച്ചിട്ടില്ലെന്നു ഫ്രഞ്ച് പ്രസിഡന്റിന്റെ കാര്യാലയം അറിയിച്ചു. നൂറോളം രാഷ്ട്രത്തലവന്മാർ ഉച്ചകോടിക്കെത്തും. ട്രംപിനെ ക്ഷണിച്ചിട്ടില്ലെങ്കിലും യുഎസ് പ്രതിനിധികൾക്ക് ക്ഷണക്കത്ത് അയച്ചിട്ടുണ്ട്.