ന്യൂഡൽഹി: ആഗോള ഐടി കമ്പനികൾ ഇന്ത്യയിലെ എൻജിനിയർമാരെ റാഞ്ചുന്പോൾ ഇതുവരെ തിരിഞ്ഞുനോക്കാതിരുന്ന ആപ്പിൾ കമ്പനിക്കു മനംമാറ്റം. ആദ്യമായി എൻജിനിയർമാരെ തേടി ആപ്പിൾ ഇന്ത്യയിലേക്കു വരുന്നു. റിക്രൂട്ട്മെന്റിനായി ഹൈദരാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ (ഐഐഐടി-എച്ച്) ആപ്പിൾ അധികൃതർ എത്തുമെന്നാണ് റിപ്പോർട്ട്. ഏതു വിധത്തിലുള്ള ഉദ്യോഗാർഥികളെയാണ് ആപ്പിൾ തെരഞ്ഞെടുക്കുന്നതെന്നു വ്യക്തമല്ലെന്ന് ഐഐഐടി-എച്ച് പ്ലേസ്മെന്റ് മേധാവി ടി.വി. ദേവി പ്രസാദ് പറഞ്ഞു.
ബി ടെക്, എം ടെക്, എംഎസ്സി വിഭാഗങ്ങളിൽനിന്നായി 350 വിദ്യാർഥികൾ ആപ്പിളിന്റെ ഇന്റർവ്യൂവിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആപ്പിളിനെ കൂടാതെ മൈക്രോസോഫ്റ്റ്, ഗൂഗിൾ, ഫിലിപ്സ് തുടങ്ങിയ കമ്പനികളും ഐഐഐടി-എച്ചിൽ പ്ലേസ്മെന്റ് ഡ്രൈവിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്റർവ്യൂ അടുത്ത മാസം നടക്കും.
എൻജിനിയർമാരെ റാഞ്ചാൻ ആപ്പിൾ ഇന്ത്യയിലേക്ക്
12:10 AM Nov 07, 2017 | Deepika.com