തിരുവനന്തപുരം: ബിഎസ്എൻഎൽ സാധാരണക്കാർക്കായ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ദീപം പ്ലാനിന് തുടക്കം കുറിച്ചു. ദീപം പ്ലാനിൽ രാജ്യമെമ്പാടും ബിഎസ്എൻഎൽ ഫോണിലേക്ക് സെക്കൻഡിന് ഒരു പൈസയും, മറ്റ് നെറ്റ്വർക്കുകളിലേക്ക് 1.2 പൈസയുമാണ് (റോമിംഗ് ഉൾപ്പെടെ) ചാർജ്. 180 ദിവസമാണ് കാലാവധി.
എസ്എംഎസിന് കേരളത്തിനകത്തുള്ള നെറ്റ്വർക്കുകളിൽ 25 പൈസയും കേരളത്തിന് പുറത്ത് 38 പൈസയുമാണ്. 44 രൂപയുടെ പ്ലാൻ റീചാർജ് ചെയ്താൽ 20 രൂപയുടെ ടോക് വാല്യുവും 500 എംബി ഡാറ്റയും ലഭിക്കും (30 ദിവസം വാലിഡിറ്റി).
സാധാരണക്കാർക്കായി ബിഎസ്എൻഎലിന്റെ ദീപം പ്ലാൻ
12:10 AM Nov 07, 2017 | Deepika.com