ധാക്ക: അഴിമതി, അപകീർത്തിക്കേസുകളിൽ മുൻ ബംഗ്ലാ പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് ധാക്കാ കോടതി ജാമ്യം അനുവദിച്ചു.
ജാമ്യം എടുക്കുന്നതിന് ഒരു ലക്ഷം ടാക്കാ കെട്ടിവയ്ക്കണം. വിദേശത്തു പോകുന്നുണ്ടെങ്കിൽ മുൻകൂട്ടി കോടതിയെ വിവരം അറിയിക്കണമെന്നും നിർദേശിച്ചു. ലണ്ടനിൽ മൂന്നു മാസത്തെ സന്ദർശനത്തിനുശേഷം ഇന്നലെ മടങ്ങിയെത്തിയ ഉടൻ ഖാലിദ കോടതിയിൽ എത്തി കീഴടങ്ങുകയായിരുന്നു. തുടർന്നു ഖാലിദയിൽനിന്നു കോടതി മൊഴിയെടുത്തു. ഇത് ഒരു മണിക്കൂർ ദീർഘിച്ചു. അടുത്ത ഹിയറിംഗ് 26നാണ്.
ഖാലിദ സിയയ്ക്കു ജാമ്യം
11:51 PM Oct 19, 2017 | Deepika.com