ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) സിറിയയിലെ റാഖായിൽനിന്നു തുരത്തപ്പെട്ടത് ഐഎസ് വാഴ്ചയുടെ അന്ത്യത്തിന്റെ ആരംഭം കുറിക്കുന്നു.
2014-ൽ പൊടുന്നനെ ഇറാക്കിൽ ഉദിച്ചുയർന്ന ഈ സന്പന്ന ഭീകര സംഘത്തിന് ഇനി വലിയ നഗരങ്ങളൊന്നും കൈയിലില്ല. ഇറാക്കിലെ മൊസൂൾ, തിക്രിത്, ഫലൂജ തുടങ്ങിയ ശക്തികേന്ദ്രങ്ങൾ കൈവിട്ടു. ഇദ്ലിബിൽ തുർക്കിസേന ഒരാഴ്ചയ്ക്കുള്ളിൽ വിജയം പ്രഖ്യാപിക്കും. ഡെയ്ർ അൽ സോറിൽ സിറിയൻ സേനയുടെ മുന്നേറ്റം തുടരുന്നു. യൂഫ്രട്ടീസ് തീരങ്ങളിൽ അൽ മയാദീൻ ഐഎസിനെ സംഹരിച്ചൊടുക്കുന്നു. ജനവാസം തീരെ കുറഞ്ഞ ചില മരുപ്രദേശങ്ങളിലായി ഒതുങ്ങി ഐഎസ് സ്വാധീനം.
ആഴ്ചകൾക്കകം സിറിയയും ഇറാക്കും ഐഎസ് മുക്തമാകും.
വിജയിക്കുന്നവർ
സിറിയൻ ഭരണകൂടം: ബാഷർ അൽ അസദിന്റെ ഭരണകൂടം നാശത്തിൽനിന്ന് ഉയിർത്തെണീറ്റു.
ഇറാൻ: ഐഎസ് മൂലം സിറിയയിൽ ഇടപെടാനായി.
ഹിസ്ബുള്ള: അപ്രസക്തമാകുമായിരുന്ന സംഘം ലബനൻ - സിറിയ അതിർത്തിയിൽ സ്വാധീനം ഉറപ്പിച്ചു.
തുർക്കി പ്രസിഡന്റ് റിസപ് എർദോഗൻ: റഷ്യയും ഇറാനും കൂടി തുർക്കിയെ അൽ അസാദിന്റെ സഖ്യകക്ഷിയാക്കി.
റഷ്യ: സിറിയയിലെ നിർണായക സ്വാധീനം നില നിർത്തി.
പരാജിതർ
സിറിയൻ പ്രതിപക്ഷം: അൽ അസദ് വിരുദ്ധർ അപ്രസക്തരായി മാറി. ഐഎസിന്റെ വരവ് മനസിലാക്കുന്നതിൽ പരാജയപ്പെട്ടു.
ഖത്തർ: ഐഎസിനുവേണ്ടി പ്രചാരണം നടത്തി; ധനസഹായം നല്കി. അവർക്ക് ഇടനിലക്കാരായി. ഇപ്പോൾ ഗൾഫിലെ എല്ലാവർക്കും അനഭിമത രാജ്യം.
മുസ്ലിം ബ്രദർഹുഡ്: ഐഎസ് വളർന്നപ്പോൾ ബ്രദർഹുഡ് തളർന്നു. ഐഎസിന്റെ അനുഭാവികൾ ബ്രദർഹുഡിലേക്കു നോക്കുന്നില്ല.
ഐഎസ് വാഴ്ച തീരുന്പോൾ
12:58 AM Oct 19, 2017 | Deepika.com