വാഷിംഗ്ടൺ: ഇന്ത്യ ഭാവിയിൽ നിർമിക്കുന്ന വിമാനവാഹിനിക്കപ്പലുകൾക്ക് ഇലക്ട്രോ മാഗ്നറ്റിക് എയർക്രാഫ്റ്റ് ലോഞ്ച് സിസ്റ്റം (ഇഎംഎഎൽഎസ്) നൽകാൻ അമേരിക്ക ധാരണയിലായി. സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണിന്റെ ഇന്ത്യ സന്ദർശനത്തിനു മുന്നോടിയായാണ് അമേരിക്കയുടെ പ്രഖ്യാപനം.
ഈ സംവിധാനം ഉപയോഗിച്ച് വ്യത്യസ്ത തരത്തിലുള്ള വിമാനങ്ങൾ വിമാനവാഹിനിയിൽ നിന്ന് ലോഞ്ച് ചെയ്യാൻ സാധിക്കും.
ജനറൽ ഓട്ടോമിക്സാണ് ഇഎംഎഎൽഎസ്് സംവിധാനം നിർമിക്കുന്നത്. ഇന്ത്യൻ മിലിട്ടറിക്ക് ആവശ്യമായ യന്ത്രങ്ങൾ നല്കാൻ ഡൽഹിയിൽ ഒാഫീസ് തുറക്കാൻ ജനറൽ ഓട്ടോമിക്സ് ആലോചിക്കുന്നതായി ചീഫ് എക്സിക്യൂട്ടീവ് വിവേക് ലാൽ അടുത്തിടെ പറഞ്ഞിരുന്നു. ഇന്ത്യൻ സേനയ്ക്ക് ആവശ്യമായ സാങ്കേതിക വിദ്യ നൽകാൻ തയാറാണെന്നു കഴിഞ്ഞമാസം ഇന്ത്യ സന്ദർശിച്ച യുഎസ് ഡിഫൻസ് സെക്രട്ടറി ജിം മാറ്റിസ് പറഞ്ഞിരുന്നു.
ഇന്ത്യയുടെ വിമാനവാഹിനികൾക്ക് അമേരിക്ക ഇഎംഎഎൽഎസ് സംവിധാനം നല്കും
12:58 AM Oct 19, 2017 | Deepika.com