സെബുസിറ്റി: ഫിലിപ്പീൻസിലെ കർദിനാൾ റിക്കാർഡോ വിഡാൽ (86) അന്തരിച്ചു. സെബു അതിരൂപതയുടെ മെത്രാപ്പോലീത്തയായി 29 വർഷം സേവനമനുഷ്ഠിച്ചശേഷം 2011-ലാണു റിട്ടയർ ചെയ്തത്. 1986-ൽ ഫെർഡിനാൻഡ് മാർകോസിനെ അധികാരഭ്രഷ്ടനാക്കിയ ജനകീയ വിപ്ലവത്തെ പരസ്യമായി അനുകൂലിച്ചിരുന്നു.
1989-ൽ പ്രസിഡന്റ് കോറസോൺ അക്വീനോയുടെ ഭരണകൂടത്തിനെതിരേ പൊരുതിയ ജനറൽ ഹൊസേ കമൻഡാഡോറെ കീഴടങ്ങാൻ പ്രേരിപ്പിച്ചതു കർദിനാൾ വിഡാലാണ്. 2001-ലെ ജനകീയ വിപ്ലവ കാലത്ത് പ്രസിഡന്റ് ജോസഫ് എഡ്ട്രാഡയെ രാജിവയ്ക്കാൻ പ്രേരിപ്പിച്ചതിലും പിന്നീട് എക്ട്രാഡയ്ക്കു മാപ്പ് നൽകാൻ പ്രസിഡന്റ് അരോയോയെ സ്വാധീനിച്ചതിലും കർദിനാൾ വലിയ പങ്ക് വഹിച്ചു.
കർദിനാൾ റിക്കാർഡോ വിഡാൽ അന്തരിച്ചു
12:58 AM Oct 19, 2017 | Deepika.com