ന്യൂഡൽഹി: നികുതിദായകരുടെ സംശയങ്ങൾക്കു മറുപടി നല്കാൻ ഓൺലൈൻ മാർഗമൊരുക്കി ആദായനികുതി വകുപ്പ്. നികുതിദായകരുടെ സംശയങ്ങൾക്ക് ഓൺലൈൻ ചാറ്റ് മുഖേന മറുപടി നല്കുന്ന പുതിയ സംവിധാനമാണ് ആദായനികുതി വകുപ്പ് ആവിഷ്കരിച്ചിരിക്കുന്നത്.
ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റിൽ ഇതിനായി ഒരു വിൻഡോ (ലൈവ് ചാറ്റ് ഓൺലൈൻ) രൂപീകരിച്ചിട്ടുണ്ട്.
ഇ-മെയിൽ ഐഡി നല്കി ചാറ്റ് സംവിധാനം ഉപയോഗിക്കാം. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ വൈകുന്നേരം ആറു വരെ സംശയങ്ങൾക്ക് മറുപടി ലഭിക്കും.
നികുതിദായകർക്ക് ഇനി ഓൺലൈൻ സംശയനിവാരണം
11:48 PM Oct 18, 2017 | Deepika.com