വാഷിംഗ്ടൺ: 2020 ൽ നടക്കുന്ന അടുത്ത അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തനിക്കെതിരേ മത്സരിക്കാൻ ഹില്ലരി ക്ലിന്റണെ വെല്ലുവിളിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞവർഷം ട്രംപിനോട് പരാജയപ്പെട്ടത് രാജ്യത്തിനു പുറത്തുനിന്നുള്ള ഇടപെടൽ കാരണമാണെന്ന ഹില്ലരിയുടെ ആരോപണത്തെ ട്രംപ് തള്ളി.
ഹില്ലരി ദുർബലയായ സ്ഥാനാർഥിയായിരുന്നെന്നു വെറ്റ്ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പിലെ പരാജയത്തിനു റഷ്യയെ കുറ്റം പറയുന്നത് അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ഇനി മത്സരത്തിനില്ലെന്നും എന്നാൽ രാഷ്ട്രീയത്തിൽ തുടരുമെന്നും കഴിഞ്ഞദിവസം ബിബിസിയുടെ വുമൺസ് അവർ പരിപാടിയിൽ പങ്കെടുത്തു ഹില്ലരി വ്യക്തമാക്കി.
ഹില്ലരിക്കു മത്സരിക്കാൻ ധൈര്യമുണ്ടോ: ട്രംപ്
12:17 AM Oct 18, 2017 | Deepika.com