മുംബൈ: ഓഗസ്റ്റിൽ ജിയോ ഫീച്ചർ ഫോൺ ബുക്ക് ചെയ്യാൻ കഴിയാത്തവർക്ക് അവസരമൊരുക്കുമെന്ന് റിലയൻസ് ജിയോ ഇൻഫോകോം. ദീപാവലിക്കു ശേഷം ജിയോഫോണിന്റെ പ്രീ ബുക്കിംഗ് പുനരാരംഭിക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.
എന്നാൽ, ആദ്യബാച്ച് വിതരണം പൂർത്തിയായശേഷം മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂ. എങ്കിലും ഈ മാസം അവസാനത്തോടെയോ നവംബർ ആദ്യവാരമോ പ്രീ ബുക്കിംഗ് സംവിധാനം പുനരാരംഭിക്കാൻ കഴിയുമെന്നാണ് കന്പനിയുടെ പ്രതീക്ഷ. ഓഗസ്റ്റിൽ ജിയോഫോൺ ബുക്ക് ചെയ്തവർക്ക് ശനിയാഴ്ച മുതൽ വിതരണം ചെയ്തുതുടങ്ങിയെന്നും കമ്പനി അറിയിച്ചു.
ഓഗസ്റ്റിൽ ജിയോഫോൺ ബുക്കിംഗ് ആരംഭിച്ചപ്പോൾ ചുരുങ്ങിയ ദിവസത്തിനുള്ളിൽ 60 ലക്ഷം പേർ ഫോൺ ബുക്ക് ചെയ്തു. ഇതേത്തുടർന്ന് ബുക്കിംഗ് താത്കാലികമായി നിർത്തിവയ്ക്കുകയാണെന്ന അറിയിപ്പ് ഒൗദ്യോഗിക വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടു.
1500 രൂപ നല്കി ഫോൺ വാങ്ങിയാൽ മൂന്നു വർഷത്തിനുശേഷം റീഫണ്ട് ചെയ്യുമെന്നാണ് മുകേഷ് അംബാനിയുടെ വാഗ്ദാനം. അന്നു ഫോൺ മടക്കി നല്കുകയും വേണം.
ജിയോ ഫോൺ പ്രീ ബുക്കിംഗ് ദീപാവലിക്കു ശേഷം
11:59 PM Oct 16, 2017 | Deepika.com