ആ നോട്ടുകളെണ്ണിയത് 66 മെഷീനുകൾ

11:59 PM Oct 16, 2017 | Deepika.com
മും​ബൈ: 2016 സെ​പ്റ്റം​ബ​ർ എ​ട്ടി​ന് രാ​ജ്യ​ത്ത് റ​ദ്ദാ​ക്കി​യ ക​റ​ൻ​സി​ക​ളി​ൽ തി​രി​ച്ചെ​ത്തി​യ​വ എ​ണ്ണി തി​ട്ട​പ്പെ​ടു​ത്താ​ൻ 66 നോ​ട്ടെ​ണ്ണ​ൽ മെ​ഷീ​നു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ. ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച ക​റ​ൻ​സി വേ​രി​ഫി​ക്കേ​ഷ​ൻ ആ​ൻ​ഡ് പ്രോ​സ​സിം​ഗ് (സി​വി​പി​എ​സ്) മെ​ഷീ​നു​ക​ൾ ആ​ഗോ​ള ടെ​ൻ​ഡ​ർ വി​ളി​ച്ചാ​ണ് വാ​ങ്ങി​യ​ത്. റ​ദ്ദാ​ക്കി​യ 1000 രൂ​പ, 500 രൂ​പ ക​റ​ൻ​സി​ക​ൾ എ​ണ്ണാ​നു​പ​യോ​ഗി​ച്ച മെ​ഷീ​നു​ക​ളെ​ക്കു​റി​ച്ച് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ത്തി​നു ന​ല്കി​യ മ​റു​പ​ടി​യി​ലാ​ണ് ആ​ർ​ബി​ഐ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

നോ​ട്ടെ​ണ്ണ​ലി​നു ശേ​ഷം 59 സി​വി​പി​എ​സ് മെ​ഷീ​നു​ക​ൾ ഇ​പ്പോ​ൾ റി​സ​ർ​വ് ബാ​ങ്കി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ശേ​ഷി​ക്കു​ന്ന ഏ​ഴെ​ണ്ണം വാ​ണി​ജ്യ ബാ​ങ്കു​ക​ളി​ൽ ഉ​പ​യോ​ഗ​ത്തി​ലാ​ണ്. ഇ​വ വാടകയ്ക്കു ന​ല്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ന്നു​വെ​ന്നും ആ​ർ​ബി​ഐ അ​റി​യി​ച്ചു.