മൊഗാദിഷു: ശനിയാഴ്ചത്തെ ഇരട്ടസ്ഫോടനങ്ങളിൽ മരിച്ചവരുടെ എണ്ണം 320 ആയെന്ന് മൊഗാദിഷുവിലെ ആംബുലൻസ് സർവീസ് അറിയിച്ചു. ഇനിയും മരണസംഖ്യ ഉയർന്നേക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.
നഗരത്തിലെ മദീന ആശുപത്രിയിൽ മാത്രം 258 മൃതദേഹങ്ങളുണ്ടായിരുന്നു. ഇതിൽതന്നെ 160 എണ്ണം തിരിച്ചറിയാനായില്ല. തിരിച്ചറിഞ്ഞവ ബന്ധുക്കൾ ഏറ്റെടുത്തു സംസ്കരിച്ചു. അല്ലാത്തവയുടെ സംസ്കാരം സൊമാ ലിയൻ ഗവൺമെന്റിന്റെ നേതൃത്വത്തിൽ നടന്നു.
മൊഗാദിഷു സ്ഫോടനത്തിൽ മരണം 320
11:58 PM Oct 16, 2017 | Deepika.com