ഇറാനുമായുള്ള ബന്ധം കൂടുതൽ സുഗമമായെന്നു ജയ്റ്റ്ലി
11:05 PM Oct 15, 2017 | Deepika.com
വാഷിംഗ്ടൺ: ക്രൂഡ്ഓയിൽ ഇറക്കുമതിയുടെ പണം നൽകുന്നതിലുൾപ്പെടെ ഇറാനുമായു നിലനിന്നിരുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നു ധനമന്ത്രി അരുൺ ജയ്റ്റ്ലി. ഇറാനിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാംസ്ഥാനമുള്ള ഇന്ത്യ, പാശ്ചാത്യരാജ്യങ്ങളുടെ ടെഹ്റാനെതിരേയുള്ള ഉപരോധം തുടരുന്പോഴും വ്യാപാരം നടത്തിയിരുന്നു.