ഓട്ടോസ്പോട്ട് /ഐബി
ഇന്ത്യൻ നിരത്തുകളിൽ ചീറിപ്പായുന്ന റോയൽ എൻഫീൽഡ് മോട്ടോർബൈക്കുകൾക്ക് പ്രചാരം ഏറിവരികയാണ്. ക്ലാസിക്, ഹിമാലയൻ, കോണ്ടിനെന്റൽ ജിടി, തണ്ടർബേർഡ് തുടങ്ങിയ മോഡലുകളെ കൂടാതെ കൂടുതൽ കരുത്തുള്ള എൻജിൻ എൻഫീൽഡ് ഇന്ത്യൻ ഇരുചക്രവാഹനപ്രേമികളെ പരിചയപ്പെടുത്തുകയാണ് കാർബെറി ഡബിൾ ബാരൽ 1000 എന്ന 1000സിസി ബൈക്കിലൂടെ. ഹാർലി ഡേവിഡ്സണ് അയണ് 883നോട് മത്സരിക്കാൻ തയാറെടുത്താണ് കാർബെറിയുടെ പിറവി.
വി-ട്വിൻ എൻജിൻ സിംഗിൾ സിലിണ്ടർ തംപർ എൻജിനാണ് റോയൽ എൻഫീൽഡ് 1000 സിസിയുടെ കരുത്ത്.
കാർബെറി മോട്ടോർസൈക്കിളിന്റെ കാർബറേറ്റഡ് എൻജിനാണ് ഇതിൽ ഉപയോഗിക്കുന്നത്. ഓസ്ട്രേലിയൻ കന്പനിയായ കാർബെറി മോട്ടോർസൈക്കിൾ ഇപ്പോൾ ഛത്തീസ്ഗഡിലെ ദുർഗിലാണ് പ്രവർത്തനം.
വില
7.35 ലക്ഷം രൂപയാണ് 1000 സിസി എൻഫീൽഡിന്റെ വില. ഒരു ലക്ഷം രൂപ അടച്ച് ബുക്ക് ചെയ്താൽ 8-10 മാസത്തിനുള്ളിൽ വാഹനം നല്കുമെന്നാണ് കന്പനിയുടെ വാഗ്ദാനം. എൻജിനു മാത്രം 4.95 ലക്ഷം രൂപ വിലവരും.
മൈലേജ്
സിറ്റി - 20 കിലോമീറ്റർ
ഹൈവേ - 25 കിലോമീറ്റർ
വേഗം
മണിക്കൂറിൽ പരമാവധി 150 കിലോമീർ വേഗത്തിൽ കുതിക്കാൻ റോയൽ എൻഫീൽഡ് 1000 സിസി ബൈക്കിനാകും.
കാർബെറി മോട്ടോർസൈക്കിൾസ്
ഓസ്ട്രേലിയൻ കന്പനിയായ കാർബെറി സ്ഥാപകനായ പോൾ കാർബെറിയുടെ പേരിലാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ബിസിനസ് പാർട്ണറായ ജസ്പ്രീത് സിംഗ് ഭാട്ടിയയാണ് ഇന്ത്യയിലേക്ക് കാർബെറിയെ ക്ഷണിച്ചത്. ഇപ്പോൾ കാർബെറി എൻജിനുകൾ ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ച് ആഗോളതലത്തിൽ വിതരണം ചെയ്യുന്നു.
സ്പെസിഫിക്കേഷൻ
* എൻജിൻ- 1000സിസി, ഫ്യുവൽ ഇൻജക്റ്റഡ്, എയർ കൂൾഡ്, 55 ഡിഗ്രി വി-ട്വിൻ.
* പവർ- 52 പിഎസ്
* ടോർക്ക്- 82 എൻഎം
* ട്രാൻസ്മിഷൻ- 5 സ്പീഡ്
500 സിസി വീതമാണ് ഓരോ എൻജിന്റെയും കരുത്ത്. റോയൽ എൻഫീൽഡിന്റെ ഇപ്പോഴത്തെ യുസിഇ സിംഗിൾ സിലിണ്ടർ എൻജിനെ അധാരമാക്കിത്തന്നെയാണ് വി-ട്വിൻ എൻജിന്റെയും രൂപകല്പന. 5 സ്പീഡ് ഗിയർബോക്സിനെ സപ്പോർട്ട് ചെയ്യുന്നത് 7-പ്ലേറ്റ് ഹൈഡ്രോളിക് ക്ലച്ചാണ്.
പ്രധാന ഫീച്ചറുകൾ
* വി-ട്വിൻ എൻജിൻ
* ഫ്യുവൽ ഇൻജെക്ഷൻ
* ക്ലാസിക് ഡിസൈൻ
* ഡിസ്ക് ബ്രേക്ക് (മുന്നിലും പിന്നിലും)
* 7-പ്ലേറ്റ് ഹൈഡ്രോളിക് ക്ലച്ച്
* ഡബിൾ ബാരൽ സൈലൻസർ
* ട്വിൻ ഷോക്ക് റിയർ സസ്പൻഷൻ
* കിക്ക് സ്റ്റാർട്ടർ
* ഹെവി ഡ്യൂട്ടി സ്റ്റാർട്ടർ മോട്ടോർ
* ഹൈഡ്രോളിക് വാൽവ് ലിഫ്റ്റേഴ്സ്
* ഹെവി-ഡ്യൂട്ടി ക്രാങ്ക്ഷാഫ്റ്റ്
* സിംഗിൾ സീറ്റ്
ഇന്ത്യൻ നിരത്തുകളിൽ കുതിക്കാൻ കാർബെറി
12:25 AM Oct 15, 2017 | Deepika.com