ചൈനയിൽ ആപ്പിളിനെ വിലക്കാൻ ക്വാൽകോം
12:25 AM Oct 15, 2017 | Deepika.com
ഷാഗ്ഹായി: ആപ്പിൾ ഐ ഫോണുകൾക്കു ചൈനയിൽ വിലക്കേർപ്പെടുത്താൻ പ്രമുഖ ചിപ്സെറ്റ് നിർമാതാക്കളായ ക്വാൽകോം കോടതിയെ സമീപിച്ചു. ബൗദ്ധിക സ്വത്തവകാശ നിയമം ലഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ക്വാൽകോം ബീജിംഗ് ബൗദ്ധിക സ്വത്തവകാശക്കോടതിയെ സമീപിച്ചിരിക്കുന്നത്. ക്വാൽകോം കണ്ടെത്തിയ സാങ്കേതിക വിദ്യയാണ് ആപ്പിൾ ഐഫോണുകളിൽ ഉപയോഗിക്കുന്നതെന്നും എന്നാൽ, പേറ്റന്റ് ഫീസ് നൽകുന്ന കാര്യത്തിൽ ആപ്പിളിനു താത്പര്യമില്ലെന്നും ക്വാൽകോം വക്താവ് ക്രിസ്റ്റൈൻ ടിംപിൾ ആരോപിച്ചു.പേറ്റെന്റ് നിയമങ്ങൾ ക്വാൽകോം ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് ഈ വർഷം ആദ്യം ആപ്പിൾ ക്വാൽകോമിനെതിരേയും കോടതിയെ സമീപിച്ചിരുന്നു.