ഐവറികോസ്റ്റിൽ വിമാനം തകർന്ന് നാലു മരണം
11:41 PM Oct 14, 2017 | Deepika.com
അബിജാൻ: ഫ്രഞ്ച് പട്ടാളം ചാർട്ടർ ചെയ്ത ചരക്കുവിമാനം പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഐവറികോസ്റ്റിൽ തകർന്ന് നാലു പേർ മരിക്കുകയും ആറു പേർക്കു പരിക്കേൽക്കുകയും ചെയ്തു. അബിജാൻ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന വിമാനം കടലിൽ തകർന്നുവീഴുകയായിരുന്നു. പത്തു പേരും ഫ്രഞ്ചു സേനയ്ക്കുള്ള ചരക്കുകളുമാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ച നാലു പേരും മോൾഡോവൻ പൗരന്മാരാണ്. പരിക്കേറ്റവരിൽ നാലു പേർ ഫ്രഞ്ചു പട്ടാളക്കാരാണ്.