ബാഗ്ദാദ്: സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിന് കനത്ത തിരിച്ചടി. റാഖായിൽ 100 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സേനയ്ക്കു കീഴടങ്ങി. റാഖായ്ക്കടുത്തുള്ള അൽമയദീൻ പ്രദേശം റഷ്യൻ വ്യോമസേനയുടെ പിന്തുണയോടെ സിറിയൻ സർക്കാർ സേന പിടിച്ചെടുത്തു.
സിറിയയിൽ ഐഎസിന്റെ ആസ്ഥാനകേന്ദ്രമായിരുന്നു റാഖാ. അമേരിക്കൻ പിന്തുണയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് നഗരത്തിന്റെ 90 ശതമാനവും തിരിച്ചുപിടിച്ചിട്ടുണ്ട്. അറബ്, കുർദ് പോരാളികളാണ് സേനയുടെ ശക്തി സ്രോതസ്.
അതേസമയം, 150 വിദേശ ഭീകരർകൂടി റാഖായിൽ ശേഷിക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരം.
ഐഎസിനു കനത്ത തിരിച്ചടി; റാഖായിൽ 100 ഭീകരർ കീഴടങ്ങി
11:41 PM Oct 14, 2017 | Deepika.com