കോപ്റ്റിക് വൈദികനെ അക്രമി കൊലപ്പെടുത്തി
12:28 AM Oct 14, 2017 | Deepika.com
കയ്റോ: ഗ്രേറ്റർ കയ്റോയിലെ എൽസലാമിൽ കോപ്റ്റിക് ഓർത്തഡോക്സ് സഭയിലെ വൈദികൻ അക്രമിയുടെ വെട്ടേറ്റു മരിച്ചു. എസ്ബറ്റ് ഗിർഗിസിലെ സെന്റ് ജൂലിയസ് പള്ളിയിലെ വൈദികനായ സമാൻ ഷെഹ്ദയാണു വ്യാഴാഴ്ച വധിക്കപ്പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റൊരു വൈദികനു പരിക്കേറ്റു. ക്രിമിനൽ പശ്ചാത്തലമുള്ള തീവ്രവാദിയാണ് അക്രമിയെന്നും ഇയാളെ അറസ്റ്റ് ചെയ്തെന്നും മാധ്യമ റിപ്പോർട്ടിൽ പറഞ്ഞു.