കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്വർണ - വജ്ര വ്യാപാര മേഖലയിൽ വൻ ഓഫറുകളും കിഴിവുകളും പ്രഖ്യാപിച്ചു. ജിഎസ്ടിയിൽ നികുതി മൂന്നു ശതമാനമായി കുറച്ചതിന്റെ നേട്ടം അതേപടി ഉപയോക്താക്കൾക്കു നല്കുകയാണ് മലബാർ ഗോൾഡ് ചെയ്യുന്നതെന്ന് വക്താക്കൾ അറിയിച്ചു.
ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും ഷോറൂമുകളിൽനിന്ന് സ്വർണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും വാങ്ങുന്നവർക്ക് 100 കിലോ വരെ സ്വർണം സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. മെഗാ ബംപർ സമ്മാനമായി അഞ്ചു കിലോ സ്വർണമാണു നൽകുന്നത്.
കമ്പനി അംഗീകരിച്ച വിവിധ ബാങ്കുകളുടെ കാർഡ് വഴി സ്വർണ - ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപയോക്താവിന് ലോയൽറ്റി റിവാർഡ് പോയിന്റുകളും ലഭിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാർഡ് ഉപയോഗിച്ച് രാജ്യത്തെവിടെയുമുള്ള ഷോറൂമുകളിൽനിന്ന് ഒക്ടോബർ ഒമ്പതിനും 19നും ഇടയിൽ കുറഞ്ഞത് 25,000 രൂപയ്ക്ക് സ്വർണ-വജ്ര ആഭരണങ്ങൾ വാങ്ങുന്നവർക്ക് അഞ്ചു ശതമാനം കാഷ് ബാക്ക് ലഭിക്കുമെന്ന് ചെയർമാൻ എം.പി. അഹമ്മദ് അറിയിച്ചു.
ഓഫറുകളും കിഴിവുകളുമായി മലബാർ ഗോൾഡ്
12:28 AM Oct 14, 2017 | Deepika.com