സാംസംഗ് ഇലക്‌ട്രോണിക്സ് സിഇഒ രാജിവച്ചു

12:28 AM Oct 14, 2017 | Deepika.com
സീ​യൂ​ൾ: ദ​ക്ഷി​ണ​കൊ​റി​യ​ൻ ടെ​ക് ഭീ​മ​ൻ സാം​സം​ഗ് ഇ​ല​ക്‌​ട്രോ​ണി​ക്സി​ന്‍റെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റും വൈ​സ് ചെ​യ​ർ​മാ​നു​മാ​യ ക്വോ​ൺ ഒഹ് ​ഹ്യു​ൻ രാ​ജി​വ​ച്ചു. സാം​സം​ഗ് ഗ്രൂ​പ്പി​ന്‍റെ ഇ​ള​മു​റ​ക്കാ​ര​ൻ ജേ ​വൈ ലീ ​കൈ​ക്കൂ​ലി​ക്കേ​സി​ൽ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​മ്പ​നി​യു​ടെ കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് 64 വ​യ​സു​ള്ള ക്വോ​ണി​ന്‍റെ അ​പ്ര​തീ​ക്ഷി​ത രാ​ജി.

ദ​ക്ഷി​ണ​കൊ​റി​യ​ൻ സ്മാ​ർ​ട്ട്ഫോ​ൺ നി​ർ​മാ​താ​ക്ക​ളാ​യ സാം​സം​ഗി​ന്‍റെ മൂ​ന്നാം പാ​ദ പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​നു പി​റ്റേ​ന്നാ​ണ് രാ​ജി. നേ​തൃ​ത്വ​ത്തി​ലേ​ക്ക് ചെ​റു​പ്പ​ക്കാ​ർ ക​ട​ന്നു​വ​രേ​ണ്ട സ​മ​യ​മാ​യി എ​ന്നാ​യി​രു​ന്നു രാ​ജി​യെ​ക്കു​റി​ച്ച് ക്വോ​ണി​ന്‍റെ മ​റു​പ​ടി. സാം​സം​ഗ് ഗ്രൂ​പ്പി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​ര​നാ​ണ്.