100 ശതമാനം കാഷ്ബാക്കുമായി ജിയോ ധൻ ധനാ ധൻ ഓഫർ

12:52 AM Oct 13, 2017 | Deepika.com
മും​ബൈ: ജി​യോ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പു​തി​യ ഓ​ഫ​ർ റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോം പ്ര​ഖ്യാ​പി​ച്ചു. 399 രൂ​പ​യു​ടെ റീ​ചാ​ർ​ജ് ചെ​യ്താ​ൽ 100 ശ​ത​മാ​നം തു​ക​യും മ​ട​ക്കി ന​ല്കു​ന്ന ദീ​പാ​വ​ലി സ്പെ​ഷ​ൽ ഓ​ഫ​റാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. 18 വ​രെ റീ ​ചാ​ർ​ജ് ചെ​യ്യു​ന്ന വ​രി​ക്കാ​ർ​ക്കാ​ണ് ഈ ​ഓ​ഫ​ർ ല​ഭി​ക്കു​ക. ഓ​ൺ​ലൈ​ൻ, ഓ​ഫ്‌​ലൈ​ൻ രീ​തി​യി​ൽ റീ​ചാ​ർ​ജ് ചെ​യ്യാം.

നി​ല​വി​ൽ ഏ​തെ​ങ്കി​ലും ഓ​ഫ​ർ പാ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ലും 399 രൂ​പ​യ്ക്കു റീ​ചാ​ർ​ജ് ചെ​യ്യാ​ൻ ക​ഴി​യും. എ​ന്നാ​ൽ, നി​ല​വി​ൽ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഓ​ഫ​ർ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്പോ​ൾ മാ​ത്ര​മേ പു​തി​യ ഓ​ഫ​ർ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കൂ.